കട്ടപ്പന ബാര്‍ അസോസിയേഷനിലെ പുതിയ ഭരണസമിതി ചുമതലയേറ്റു
കട്ടപ്പന ബാര്‍ അസോസിയേഷനിലെ പുതിയ ഭരണസമിതി ചുമതലയേറ്റു

ഇടുക്കി: കട്ടപ്പന ബാര്‍ അസോസിയേഷനിലെ പുതിയ ഭരണസമിതി ചുമതലയേറ്റു. ഫാമിലി കോര്‍ട്ട് ജഡ്ജ് എസ്.കെ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് അഡ്വ. ജെം കോരസണ്‍ അധ്യക്ഷനായി. ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് മഞ്ജു വി. മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഷാജി കുര്യന്‍, സെക്രട്ടറി അഡ്വ. ജസന്‍ സണ്ണി, ട്രഷറര്‍ അഡ്വ. അനില്‍ റ്റി., ജോയിന്‍ സെക്രട്ടറി അഡ്വ. ക്രിസ്റ്റോ എന്നിവരടക്കമുള്ള കമ്മിറ്റിയാണ് ചുമതലയേറ്റത്. പീരുമേട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സാബു തോമസ്, മുതിര്‍ന്ന അഭിഭാഷകരായ എ.എം.മൈക്കിള്‍, ജോസഫ് കാവുങ്കല്‍, ടോം തോമസ്, ബേബി ജോസഫ്, വി.എ.ജോര്‍ജ്, പ്രസീദ കെ. പിള്ള, ആന്റണി എം.ജോര്‍ജ്, ക്ലര്‍ക്ക് അസോ. പ്രസിഡന്റ് സുരേഷ് ബാബു, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






