എസ്ബിഐ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണത്തില്‍ നിന്ന് 25 ലക്ഷം രൂപ തട്ടി: ഏജന്‍സി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി
എസ്ബിഐ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണത്തില്‍ നിന്ന് 25 ലക്ഷം രൂപ തട്ടി: ഏജന്‍സി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

ഇടുക്കി: എസ്ബിഐ എടിഎമ്മുകളിലേക്ക് കൊണ്ടുവന്ന പണത്തില്‍ തിരിമറി നടത്തി 25 ലക്ഷം രൂപയോളം കബളിപ്പിച്ചതായി പരാതി. കട്ടപ്പന ശാഖയില്‍ നിന്ന് 15 ലക്ഷവും വാഗമണ്‍ ശാഖയില്‍ നിന്ന് 10 ലക്ഷവുമാണ് സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാര്‍ തട്ടിയത്. അധികൃതരുടെ പരാതിയില്‍ കട്ടപ്പന സ്വദേശികളായ ജോജോ മോന്‍, അമല്‍ എന്നിവര്‍ക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടിഎം കൗണ്ടറുകളിലേക്ക് കൊണ്ടുവന്ന പണത്തില്‍ നിന്നാണ് പലതവണയായി തുക തട്ടിയത്. തുടര്‍ന്ന് കൊണ്ടുവന്ന പണം മുഴുവന്‍ മെഷീനില്‍ നിറച്ചതായി മെഷീനില്‍ കൃത്രിമത്വവും കാട്ടി. ബാങ്കിന്റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?






