ഉദയഗിരി സെന്റ് മേരിസ് യുപി സ്‌കൂളില്‍ വായന വാരാചരണത്തിന് തുടക്കം
ഉദയഗിരി സെന്റ് മേരിസ് യുപി സ്‌കൂളില്‍ വായന വാരാചരണത്തിന് തുടക്കം

ഇടുക്കി: ഉദയഗിരി സെന്റ് മേരിസ് യുപി സ്‌കൂളില്‍ വായന വാരാചരണത്തിന് തുടക്കം കുറിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തിയ പരിപാടി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഭിലാഷ് നാലുനടിയില്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ മഹത്വവും വായനയുടെ പ്രാധാന്യവും വിളിച്ചോതിയുള്ള വായന വാരാചരണം ആണ് ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ പ്രദര്‍ശനവും അക്ഷരപ്പുക്കൂടയില്‍ കുട്ടികളുടെ സര്‍ഗ്ഗ സൃഷ്ടികളുടെ നിക്ഷേപവും കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായി. തുടര്‍ന്നുള്ള ഒരാഴ്ചക്കാലം സ്‌കൂളിലെ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രസംഗം,മാതൃകാ വായന, പോസ്റ്റര്‍ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തും. വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ ഒരു ഓര്‍മ്മക്കുറിപ്പ് എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.
തങ്കമണി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പി സി ചാക്കോ, സെക്രട്ടറി രാധിക രാജന്‍ എന്നിവര്‍ ചേര്‍ന്ന് വായനയെ സ്‌നേഹിക്കുന്ന 20 കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും വായിച്ച് മികച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കി നല്‍കുന്ന മികച്ച മൂന്ന് രചനകള്‍ക്ക്‌സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു ചെറുപറമ്പില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെയ്‌സ് ലെറ്റ്, വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ ജാന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






