വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് സമരം രണ്ടാംഘട്ടത്തിലേക്ക്: ഇനി അനിശ്ചിതകാലം
വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് സമരം രണ്ടാംഘട്ടത്തിലേക്ക്: ഇനി അനിശ്ചിതകാലം

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിക്കുമുമ്പില്‍ കോണ്‍ഗ്രസ് നടത്തിവരുന്ന ഉപവാസ സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നു. 22 ദിവസം നീണ്ടുനിന്ന റിലേ ഉപവാസ സമരത്തിന് ശേഷം അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ആര്‍ വിഘ്നേഷാണ് നിരാഹാരസമരം ആരംഭിച്ചത്. എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഉദയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയെ അവഗണിക്കുന്ന നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം തുടങ്ങിയത്. ആരോഗ്യമന്ത്രിയും എംഎല്‍എയും നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാലാണ് രണ്ടാംഘട്ട സമരം ആരംഭിച്ചത്. മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ അധ്യക്ഷനായി. പി ടി വര്‍ഗീസ്, അന്‍സാരി പുളിമൂട്ടില്‍, കെ എ സിദ്ധിഖ്, വി ജി ദിലീപ്, ടി എച്ച് അബ്ദുള്‍ സമദ്, കെ മാരിയപ്പന്‍, പ്രിയങ്ക മഹേഷ്, എസ് അജയന്‍, ഷാന്‍ അരുവിപ്ലാക്കല്‍, നജീബ് തേക്കിന്‍കാട്ടില്‍, അലക്സ് വാരിക്കാട്ട്, എന്‍ മഹേഷ്, വിനോദ് കുമാര്‍, വിജയ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






