വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ നാടന്‍ ഭക്ഷണമേള
വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ നാടന്‍ ഭക്ഷണമേള

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ 'രുചി ഉത്സവം 2024' എന്ന പേരില്‍ നാടന്‍ ഭക്ഷണമേള നടത്തി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധ നാടന്‍ വിഭവങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഒരുക്കി. നാലാം ക്ലാസിലെ ഊണിന്റെ മേളം, മൂന്നാം ക്ലാസിലെ ആരോഗ്യകരമായ ഭക്ഷണം എന്നീ പാഠ്യവിഷയങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഡി അജിത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുളത്തിങ്കല്‍, പീരുമേട് ബിപിഒ അനീഷ് തങ്കപ്പന്‍, ബിആര്‍സി ട്രെയ്‌നര്‍ സി ആര്യ തുടങ്ങിയവര്‍ ഭക്ഷ്യമേള സന്ദര്‍ശിച്ചു.
What's Your Reaction?






