കെ എസ് എസ് പി എ ഇടുക്കി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍
കെ എസ് എസ് പി എ ഇടുക്കി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍

ഇടുക്കി: കെ എസ് എസ് പി എ യുടെ ഇടുക്കി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങളോട് പിണറായി സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരും ജനദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത്.പഴയ കാലഘട്ടത്തില്‍ പ്രജകളെ കാണാന്‍ രാജാവ് വരുന്നത് പോല എ സി ബസില്‍ ജനങ്ങളെ കാണാന്‍ വരാനേ മുഖ്യമന്ത്രിക്ക് അറിയൂ . ഇതിനെതിരെ ജനങ്ങള്‍ പ്രതികരിച്ചതിന്റെ ഉദാഹരണമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്. യു ഡി എഫ് പ്രസ്ഥാനത്തെ വിശ്വസിക്കുന്നവര്‍ക്ക് പുറമേ കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ ഡീന്‍ കുര്യാക്കോസിന് വോട്ട് ചെയ്തതിന്റെ ഫലമായിട്ടാണ് അദ്ദേഹം വിജയിച്ചത് എന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ വി മുരളി പറഞ്ഞു. ഈ വര്‍ഷം സംഘടനയില്‍ പുതുതായി അംഗങ്ങളായി കടന്നുവന്നവരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.അസോസിയേഷന്‍ ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് എ ഡി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് പി കെ ഷാജി, സംസ്ഥാന സമിതി അംഗം കെ എ മാത്യു, പി എസ് രാജപ്പന്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഐവാന്‍ സെബാസ്റ്റ്യന്‍, ജില്ല വൈസ് പ്രസിഡന്റുമാരായ സണ്ണി മാത്യു, ജോസ് വെട്ടിക്കാല, ജില്ലാ ജോയിന്‍ സെക്രട്ടറി ജോസഫ് പെരുന്നൊലില്‍, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






