എകെപിഎ ജില്ലാ സമ്മേളനം അടിമാലിയില്‍
എകെപിഎ ജില്ലാ സമ്മേളനം അടിമാലിയില്‍

ഇടുക്കി: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം നവംബറില്‍ അഞ്ചിന് അടിമാലിയില്‍ നടക്കും. സമ്മേളന നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം അടിമാലിയില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു. എ കെ പി എ ഇടുക്കി ജില്ലാ പ്രസിഡന്റ്് കെ എം മാണി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം റോബിന്‍ എന്‍വിസ്, സംസ്ഥാന എസ് എച്ച് ജി കോര്‍ഡിനേറ്റര്‍ റ്റി ജി ഷാജി, ജില്ലാ സെക്രട്ടറി സെബാന്‍ ആതിര, ജില്ലാ ട്രഷറര്‍ ബിജോ മങ്ങാട്ട്, സുനില്‍ കളര്‍ഗേറ്റ്, എന്‍ ജെ വര്‍ഗീസ്, സലി അനഘ, ജോബി അലീന, മാത്തുക്കുട്ടി പവ്വത്ത്, ജ്യോതിഷ്‌കുമാര്‍, സോണിയാ മാത്യു, വിജയന്‍ ആശ, മാരിമുത്തു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






