ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം ശക്തം
ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം ശക്തം

ഇടുക്കി: പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസമൊഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവുമായി ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രംഗത്ത്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് സംഘടനാ ജില്ലാ പ്രസിഡന്റ് പി എ സജി പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പി എ സജി വ്യക്തമാക്കി. ദേവികുളം താലൂക്കില്‍ തോട്ടം മേഖലയിലെ താമസക്കാരായ കുട്ടികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നും പി എ സജി വ്യക്തമാക്കി.
What's Your Reaction?






