തങ്കമണി കാറ്റാടിക്കവലയില്‍ വാഹനാപകടം ഒരാള്‍ക്ക് പരിക്ക്
തങ്കമണി കാറ്റാടിക്കവലയില്‍ വാഹനാപകടം ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: തങ്കമണി കാറ്റാടിക്കവലയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ബുധനാഴ്ച 9 ഓടെയാണ് സംഭവം. തങ്കമണി സ്വദേശി കടുതോടിയില്‍ ടോണിക്കാണ് പരിക്കേറ്റത്. ടോണി ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള വരീക്കല്‍ ബാലന്റെ വീട്ടിലേയ്ക്ക് മറിയുകയായിരുന്നു. വാഹനം വന്നിടിച്ചതിന്റെ ആഘാതത്തില്‍ അടുക്കള പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലവിധത്തിലുള്ള സഹായത്തോടെ നിര്‍മിച്ചെടുത്ത വീട് തകര്‍ന്നതിന്റെ വിഷമത്തിലാണ് ഈ നിര്‍ധന കുടുംബം. തങ്കമണി പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






