മലയാളി ചിരി ക്ലബ് കാരുണ്യയാത്ര നറുക്കെടുപ്പ് നടത്തി
മലയാളി ചിരി ക്ലബ് കാരുണ്യയാത്ര നറുക്കെടുപ്പ് നടത്തി

ഇടുക്കി: മലയാളി ചിരി ക്ലബ്ബിന്റെ ഈവര്‍ഷത്തെ കാരുണ്യയാത്രയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി നിര്‍വഹിച്ചു. മലയാളി ചിരി ക്ലബ്ബിന്റെ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും ബീനാ ടോമി പറഞ്ഞു. നറുക്കെടുപ്പില്‍ സാജന്‍ ചാക്കോ ഒന്നാംസമ്മാനവും അജിത്ത് ഇലവുങ്കല്‍ രണ്ടാം സമ്മാനവും സിബി ഹൗസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.
എബിസി ജനറല്‍ ഫിനാന്‍സ് നല്‍കുന്ന സ്വര്‍ണനാണയമാണ് ഒന്നാം സമ്മാനം. രണ്ടാംസമ്മാനം ഡീലക്സ് ഏജന്‍സീസ് നല്‍കുന്ന പ്രഷര്‍ കുക്കറും മൂന്നാം സമ്മാനം ഇലവന്തിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് നല്‍കുന്ന ടീ മേക്കറുമാണ്. അടുത്തദിവസം നടക്കുന്ന ചടങ്ങില്‍ ഇവ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് സണ്ണി സ്റ്റോറില്‍, ചാരിറ്റി വിഭാഗം ചെയര്‍മാന്‍ മനോജ് വര്‍ക്കി, ജനറല്‍ സെക്രട്ടറി അശോക് ഇലവന്തിക്കല്‍, ജോമോന്‍ പൊടിപാറ, പ്രിന്‍സ് മൂലേച്ചാലില്‍, മനോജ് പി ജി, റോബിന്‍ ചാക്കോ, സിജോമോന്‍, ജെറിന്‍ ജോസഫ്, അനീഷ് തോണക്കര, അജിന്‍ തോമസ്, ജയ്‌സണ്‍ ജോസഫ്, ജിനോ സേവ്യര്‍, അഭിലാഷ് കെ, ബിപിന്‍ വിശ്വനാഥന്‍, മനേഷ് വെളിഞ്ഞാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






