രാജകുമാരി ഹോളിക്വീന്‍സ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും കരാട്ടേ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റും
രാജകുമാരി ഹോളിക്വീന്‍സ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും കരാട്ടേ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റും

ഇടുക്കി: രാജകുമാരി ഷിറ്റോ സ്‌കൂള്‍ ഓഫ് കാരാട്ടേയുടെ നേതൃത്വത്തില്‍ രാജകുമാരി ഹോളിക്വീന്‍സ് യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും കളര്‍ ബെല്‍റ്റ് ഗ്രേഡിങ് ടെസ്റ്റും നടന്നു. രാജാക്കാട് എസ്.എച്ച്.ഒ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ആയോധന കലയുടെ പ്രാധാന്യത്തോടൊപ്പം ലഹരി വിരുദ്ധ ബോധവല്‍ക്കരണം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാജകുമാരി, രാജാക്കാട്, കുരുവിളസിറ്റി, മുരിക്കാശേരി, ബൈസണ്‍വാലി, എന്‍ആര്‍സിറ്റി തുടങ്ങിയ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ടെസ്റ്റിന് ഷിറ്റോ സ്‌കൂള്‍ ഓഫ് കരാട്ടെ കേരളാ പ്രസിഡന്റ് ഷാജി അഗസ്റ്റിനും ,ടെക്നിക്കല്‍ ഡയറക്ടര്‍ സാബു ജേക്കബും നേതൃത്വം നല്‍കി. വി എം ഷാഹിദ്, എം അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






