കുടുംബശ്രീ ജില്ലാതല ഓണ വിപണി കട്ടപ്പനയിൽ
കുടുംബശ്രീ ജില്ലാതല ഓണ വിപണി കട്ടപ്പനയിൽ

ഇടുക്കി: കുടുംബശ്രീ ജില്ലാതല വിപണന മേളയ്ക്ക് കട്ടപ്പനയിൽ തുടക്കമായി. കട്ടപ്പന ഗാന്ധി സ്ക്വയർ ആരംഭിച്ച മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു. ഓണകലത്തോട് അനുബന്ധിച്ചു നിത്യ ഉപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓണ വിപണിക്ക് തുടക്കം കുറിച്ചത് .വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകരുടെ വിവിധതരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള വിപണനവും ഓണവിപണിയിൽ ക്രമീകരിച്ചിട്ടുണ്ട് . വാർഡ് കൗൺസിലർ സോണിയ ജെയ്ബിയിൽ നിന്നും കൗൺസിലർ സിജു ചക്കുംമുട്ടിൽ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷയായി. സിഡിഎസ് 2 ചെയർപേഴ്സൺ ഷൈനി ജിജി, സിഡിഎസ് 1 ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ, കൗൺസിലർമാർ ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
What's Your Reaction?






