വൈറ്റ്ഫീല്‍ഡ് ഇന്റര്‍നാഷ്ണലിന്റെ ഓണം ബൊണാന്‍സ സ്‌കീം നറുക്കെടുപ്പ്
വൈറ്റ്ഫീല്‍ഡ് ഇന്റര്‍നാഷ്ണലിന്റെ ഓണം ബൊണാന്‍സ സ്‌കീം നറുക്കെടുപ്പ്

ഇടുക്കി: ജില്ലയിലെ പ്രമുഖ വളം കൃഷിമരുന്ന് മൊത്ത വ്യാപാരികളായ വൈറ്റ്ഫീല്‍ഡ് ഇന്റര്‍നാഷ്ണലിന്റെ ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണം ബൊണാന്‍സ സ്‌കീമിന്റെ നറുക്കെടുപ്പ് നടന്നു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.ജെ ബെന്നി, കട്ടപ്പന സിഎസ്‌ഐ പള്ളി വികാരി ഫാ. ഡോ ബിനോയി ജേക്കബ്, കൗണ്‍സിലര്‍ സജിമോള്‍ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിയും, രണ്ടാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ഫാ. ബിനോയി ജേക്കബും, മൂന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് അഡ്വ. കെ.ജെ ബെന്നിയും നിര്‍വഹിച്ചു. വൈറ്റ് ഫീല്‍ഡ് ഇന്റര്‍നാഷ്ണലിന്റെ പ്രിഫേര്‍ഡ് ഡീലര്‍മാരായ കൂട്ടുങ്കല്‍ അഗ്രോ മാങ്ങാത്തൊട്ടി, സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് തങ്കമണി, സൊലുഷന്‍സ് അന്യാര്‍തൊളു എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങള്‍ നേടി. യോഗത്തില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സണ്ണി ജോസഫ് നന്ദി പറഞ്ഞു.
യോഗത്തില്‍ വൈറ്റ് ഫീല്‍ഡ് ഇന്റര്‍നാഷ്ണലിന്റെ സ്റ്റാഫ് അംഗങ്ങളായ ഷിന്റോ മാത്യു, അമല്‍, എബി കറ്റിയാമല എംഡി ബിനോയി, കട്ടപ്പനയിലെ പ്രമുഖ വ്യാപാരി മുഹമ്മദ് സബീബുള്ള, മോഡലും അഭിനേതാവുമായ സിറിള്‍ സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






