കെ സി ജോര്‍ജിന്റെ വേര്‍പാട് നികത്താനാകാത്തത്: മന്ത്രി റോഷി അഗസ്റ്റിന്‍
കെ സി ജോര്‍ജിന്റെ വേര്‍പാട് നികത്താനാകാത്തത്: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കാലിക പ്രസക്തവും നന്മനിറഞ്ഞതുമായ എഴുത്തുകളിലൂടെ നാടക ഭൂപടത്തില്‍ ഇടുക്കിയുടെ പേര് എഴുതി ചേര്‍ത്ത അതുല്യ കലാകാരനായിരുന്നു കെ.സി ജോര്‍ജ് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രണ്ടുതവണ സംസ്ഥാന അവാര്‍ഡ് ഇടുക്കിയിലേക്കെത്തിച്ച അതുല്യ പ്രതിഭയുടെ അപ്രതീക്ഷിത വേര്‍പാട് കലാകേരളത്തിന് തീരാ നഷ്ടമാണ്. കായംകുളം ദേവ കമ്മ്യൂണക്കേഷന്‍സിന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നാടകകൃത്തായി തിരഞ്ഞെടുക്കപ്പെട്ട കെ.സി ജോര്‍ജ് 2010-ല്‍ കോഴിക്കോട് സാഗര്‍ കമ്മ്യൂണിസ്റ്റേഷന്റെ കുമാരന്‍ ഒരു കുടുംബ നാഥന്‍ എന്ന നാടകത്തിലൂടെയും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറി. നാടക രചയിതാവ് കെ.സി ജോര്‍ജിന്റെ അപ്രതീക്ഷിത വേര്‍പാട് നികത്താനാവാത്തതാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
What's Your Reaction?






