ഇടുക്കി: ഉപജീവനത്തിനായി പ്ലാസ്റ്റിക് ശേഖരണത്തിനൊടൊപ്പം പ്രകൃതി സംരക്ഷണവും ഏറ്റെടുത്ത് കുമളി സ്വദേശി പാണ്ഡ്യന്‍. റിസോര്‍ട്ടിലെ ജോലി നഷ്ടമായതോടെ കുടുംബം പുലര്‍ത്താനാണ് പാണ്ഡ്യന്‍ വഴിയോരങ്ങളിലെ പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. തന്റെ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക്ക് കുപ്പി ശേഖരണത്തിനായിറങ്ങുന്ന പാണ്ഡ്യന് ദിവസേന 40 കിലോയ്ക്ക് മുകളില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിക്കുവാന്‍ സാധിക്കുന്നു. ശേഖരിച്ച കുപ്പികള്‍ കുമളിയില്‍ എത്തിച്ച് വില്‍ക്കുമ്പോള്‍ കിലോയ്ക്ക് 12രൂപയാണ് പാണ്ഡ്യന് ലഭിക്കുന്നത്. വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പാണ്ഡ്യന്‍ ശേഖരിക്കുന്നുണ്ട്.