ഉപ്പുതറയില്‍ കോണ്‍ഗ്രസ് ധര്‍ണ
ഉപ്പുതറയില്‍ കോണ്‍ഗ്രസ് ധര്‍ണ

ഇടുക്കി: ബ്ലോക്ക് സിഎച്ച്‌സി പദവിയില്‍ നിന്ന് ഉപ്പുതറ സിഎച്ച്‌സിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് സമരം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഉപ്പുതറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വിവിധ നേതാക്കന്മാര്‍ ,യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയംഗങ്ങള്‍, ഉപ്പുതറ, ബ്ലോക്ക് ,പഞ്ചായത്ത് അംഗങ്ങള്‍, നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.
What's Your Reaction?






