ഇടുക്കി: കട്ടപ്പന കലാമന്ദിര്‍ അക്കാദമി മ്യൂസിക് ആന്‍ഡ് ഡാന്‍സില്‍ നവരാത്രി ആഘോഷവും, പൂജവെയ്പ്പും നടന്നു. ജില്ലാ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍ ഉദ്ഘടനം ചെയ്തു.
പ്രശസ്ത വയലിനിസ്സ്റ്റും കര്‍ണാടക സംഗീതഞ്ജനുമായ പി എന്‍ സുരേന്ദ്രനെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ സഗീതാരാധനയും അക്കാദമിയിലെ വാദ്യോപകരണ ഇന്‍സ്ട്രുമെന്റല്‍ പരിപാടിയും നടന്നു. വിഷ്ണു പ്രസാധും മറ്റു അധ്യാപകരും ചേര്‍ന്നൊരുക്കിയ വയലിന്‍ ഫ്യൂഷനോട് കൂടിയാണ് സമാപിച്ചത്. വിജയദശമി ദിവസമായ ഞായറാഴ്ച 9ന് പൂജയെടുപ്പും വിദ്യാരംഭചടങ്ങുകളും നടക്കും.