കാത്തലിക്ക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സബ് സോണിന്റെ നേതൃത്വത്തില്‍ ജപമാല റാലി 19ന്
കാത്തലിക്ക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സബ് സോണിന്റെ നേതൃത്വത്തില്‍ ജപമാല റാലി 19ന്

ഇടുക്കി: കാത്തലിക്ക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സബ് സോണിന്റെ നേതൃത്വത്തില്‍ 19ന് ജപമാല റാലി നടത്തും. സഭാ ശാക്തീകരണം, വിശ്വാസ വളര്‍ച്ച, ലോക സമാധാനം, കുടുംബ വിശുദ്ധീകരണം, ലഹരി വിമുക്ത സമൂഹം, കാലാവസ്ഥ സന്തുലിതാവസ്ഥ തുടങ്ങിയ നിയോഗങ്ങള്‍ക്കുവേണ്ടിയാണ് ജപമാല റാലി സംഘടിപ്പിക്കുന്നത്. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ രാവിലെ 6ന് ആരംഭിക്കുന്ന പ്രാരംഭ പ്രാര്‍ഥനകള്‍ക്ക് ഫാ. തോമസ് മണിയാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 8ന് ആരംഭിക്കുന്ന പദയാത്ര സെന്റ് ജോര്‍ജ് ഫൊറോന ദേവാലയം കട്ടപ്പന, സെന്റ് ആന്റണീസ് ചര്‍ച്ച് വള്ളക്കടവ്, സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ ദേവാലയം സ്‌കൂള്‍ കവല, സെന്റ് ജോസഫ് ലെത്തീന്‍ കത്തോലിക്ക ദേവാലയം 20 ഏക്കര്‍, ഉണ്ണി മിശിഹാ പള്ളി തൊവരയാര്‍, എന്നിവിടങ്ങളിലൂടെ കടന്ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ചിയാര്‍ സെന്റ് മേരിസ് പള്ളിയില്‍ സമാപിക്കും. സോണ്‍ ആനിമേറ്റര്‍ ഫാ.ജോസഫ് കോയിക്കല്‍ സമാപന സന്ദേശം നല്‍കും.
What's Your Reaction?






