പ്രതിസന്ധിയിലായി ഹൈറേഞ്ചിലെ സ്വകാര്യ ബസ് മേഖല
പ്രതിസന്ധിയിലായി ഹൈറേഞ്ചിലെ സ്വകാര്യ ബസ് മേഖല

ഇടുക്കി: വരുമാനക്കുറവും ചിലവില്‍ ഉണ്ടായിട്ടുള്ള വര്‍ധനവും ഹൈറേഞ്ചിലെ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകള്‍ക്കുള്ളില്‍ നിരവധി സ്വകാര്യ ബസുകളാണ് നിരത്തൊഴിഞ്ഞത്. സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ടയറിന്റെയും മറ്റിതര സ്പെയര്‍പാര്‍ട്സുകളുടെയും വില, ഇന്ധന വില, ദൂരദൈര്‍ഘ്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനകള്‍, കെഎസ്ആര്‍ടിസി ബസുകളുടെ മത്സരയോട്ടം തുടങ്ങിയവയെല്ലാം സ്വകാര്യബസ് മേഖലക്ക് വെല്ലുവിളിയാണ്. കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണത്തിലെ വര്‍ധനവും സമയം പാലിക്കാതെയുള്ള സര്‍വീസും മേഖലയെ പ്രതിസന്ധിയിലാക്കുന്നു. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






