ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം
ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം

ഇടുക്കി : ഇരട്ടയാര്‍ വില്ലേജിനെ ഇഎസ്എ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ഇരട്ടയാര്‍ വില്ലേജിനെ ഇഎസ്എ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് സമര്‍പ്പിച്ച പ്രമേയം സംബന്ധിച്ചാണ് തര്‍ക്കം. ജൂലൈ 31ന് കേന്ദ്രം പുറത്തിറക്കായ കരട് വിജ്ഞാപനത്തില്‍ ഇരട്ടയാര്‍ വില്ലേജ് ഇഎസ്എ പരിധിയിലാണന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ രേഖയില്‍ ഇരട്ടയാര്‍ വില്ലേജ് ഇഎസ്എ പരിധിയിലല്ലെന്നും കോണ്‍ഗ്രസ് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
What's Your Reaction?






