പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം 25മുതല്‍ 30വരെ ഉപ്പുതറയില്‍
പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം 25മുതല്‍ 30വരെ ഉപ്പുതറയില്‍

ഇടുക്കി : പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 25മുതല്‍ 30വരെ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്യും. 14 വർഷങ്ങൾക്ക് ശേഷമാണ് ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 90 സ്കൂളുകളിൽ നിന്ന് 368 ഇനങ്ങളിൽ 5000 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. 25ന് രചന മത്സരങ്ങളും ബാക്കി ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക. സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂളിലും പാരീഷ് ഹാളിലുമായി 9 സ്റ്റേജുകളും, ഒഎം എൽപി സ്കൂളിൽ 2 സ്റ്റേജുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. കലോത്സവത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ഭക്ഷണവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ സംഘടക സമിതിയംഗങ്ങളായ ജെയിംസ് കെ ജേക്കബ്, ജിമ്മി ജേക്കബ്, ഫാ. സിജു പൊട്ടുകുളം , ഹെമിക് ടോം, പ്രീതി ജെയിംസ്, ഫ്രാൻസിസ് അറക്കപ്പറമ്പിൽ, അഡ്വ. അരുൺ പൊടിപാറ, സന്തോഷ് കൃഷ്ണൻ, കലേഷ് കുമാർ കെ , മനു ആന്റണി, ബെന്നി കുളത്തറ, ഷിനോജ് പാഴിയാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






