സ്റ്റീഫന്‍ നെടുമ്പള്ളിയും കൂട്ടരും എത്തി: 'എമ്പുരാന്‍' ചിത്രീകരണം വണ്ടിപ്പെരിയാറില്‍
സ്റ്റീഫന്‍ നെടുമ്പള്ളിയും കൂട്ടരും എത്തി: 'എമ്പുരാന്‍' ചിത്രീകരണം വണ്ടിപ്പെരിയാറില്‍

ഇടുക്കി: മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ ചിത്രീകരണം വണ്ടിപ്പെരിയാറിലെ തോട്ടം മേഖലയില്‍ ആരംഭിച്ചു. നാലുദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനഘട്ട ഷൂട്ടിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഐയുഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ രംഗങ്ങളാണ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി ഗ്രൗണ്ടില്‍ ചിത്രീകരിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയാണ് ഇതിനായി എത്തിക്കുന്നത്. വണ്ടിപ്പെരിയാര്‍, മുങ്കലാര്‍, പട്ടുമല എന്നിവിടങ്ങളിലായി നവംബര്‍ ഒന്നുവരെ ഷൂട്ടിങ് നടക്കും. മോഹന്‍ലാലിനൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും വണ്ടിപ്പെരിയാറില്‍ എത്തും.
What's Your Reaction?






