മാലിന്യമുക്തം നവകേരളം പദ്ധതി: ജില്ലാതല ഉദ്ഘാടനം
മാലിന്യമുക്തം നവകേരളം പദ്ധതി: ജില്ലാതല ഉദ്ഘാടനം

ഇടുക്കി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊന്നത്തടി പഞ്ചായത്തില്‍ നടന്നു. കമ്പിളികണ്ടം സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ വി.വിഗ്‌നേശ്വരി ഐഎഎസ് ഉദ്ഘാടനം ചെയ്തു. വ്യക്തികളില്‍ നിന്ന് തുടങ്ങി കുടുംബങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്താകമാനം മാലിന്യനിര്‍മാര്‍ജനം ചെയ്യുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് വൈസ് പ്രസിഡന്റ് സാലി കുര്യാച്ചന്‍,ബ്ലോക്ക് പഞ്ചായത്തംഗം മേരി ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ ടി.പി. മല്‍ക്ക, സുമംഗല വിജയന്‍, ഷിനി സജീവന്‍, സി.കെ. ജയന്‍, ടി.കെ. കൃഷ്ണന്‍കുട്ടി, റാണി പോള്‍സണ്‍, മേഴ്‌സി ജോസ്, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.
What's Your Reaction?






