ഇടുക്കി : ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പോബ്സ് എസ്റ്റേറ്റ് വണ്ടിപ്പെരിയാർ മഞ്ചുമല ഫാക്ടറിക്ക് മുമ്പിൽ സമരം നടത്തി. നെല്ലിമല എസ്റ്റേറ്റ് തൊഴിലാളികൾ വണ്ടിപ്പെരിയാർ ടൗണിലൂടെ പ്രകടനമായി എത്തി. എടിയുസി യൂണിയൻ പ്രസിഡന്റ് എ എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു..
സ്ഥിരം തൊഴിലാളികൾക്ക് മൂന്നുമാസമായും വൗച്ചർ തൊഴിലാളികൾക്ക് 16 ആഴ്ചകളായും ശമ്പളം ലഭിക്കുന്നില്ല . നെല്ലിമല എസ്റ്റേറ്റ് മാനേജർ അടക്കമുള്ളവരെ തടഞ്ഞുവച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്. സിഐടിയു യൂണിയൻ ഭാരവാഹി റെനിൽ മാത്യു അധ്യക്ഷനായി. തോട്ടം മേഖലയുടെ പ്രധാന ഉത്സവമായ ദീപാവലി ദിനത്തിലും തൊഴിലാളികളെ പട്ടിണികിടുന്ന എസ്റ്റേറ്റ് മാനേജ്മെന്റുകളുടെ നിലപാട് തൊഴിലാളി വിരുദ്ധ നയമാണെന്ന് നേതാക്കൾ സമരത്തിൽ ആരോപിച്ചു.
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം ഉദയസൂര്യൻ, ആർ ഗണേശൻ,ആർ രാംരാജ് . തുടങ്ങിയവർ സംസാരിച്ചു.