കോണ്‍ഗ്രസ് സമരം ഫലം കണ്ടു: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടറെ നിയമിച്ചു
കോണ്‍ഗ്രസ് സമരം ഫലം കണ്ടു: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടറെ നിയമിച്ചു

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പ്രസിഡന്റ് നടത്തിയ ഉപവാസ സമരം ഫലം കണ്ടു. അനസ്‌തേഷ്യ വിഭാഗത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോ. മീര എസ് ബാബുവിനെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ച് ഉത്തരവായി. ആശുപത്രിയില്‍ 12 ഡോക്ടര്‍മാരുടെ തസ്തികളാണുള്ളത്. അതില്‍ പകുതി പേരുടെ സേവനം ലഭ്യമല്ല. ഇതോടെയാണ് പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത്. ആദ്യഘട്ടമായി ഒപ്പുകള്‍ ശേഖരിക്കുകയും മന്ത്രിമാര്‍,കലക്ടര്‍, ഡിഎംഒ അടക്കമുള്ള ഉന്നത അധികാരികള്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ ഫലം ഉണ്ടായില്ല. തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമിയുടെ നേതൃത്വത്തില്‍ ഡിഎംഒയ്ക്ക് അടക്കം നിവേദനം നല്‍കുകയും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിളിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അനസ്‌തേഷ്യ വിഭാഗത്തില്‍ താല്‍ക്കാലികമായി ഡോക്ടറെ നിയമിച്ചുകൊണ്ട് ഇടുക്കി മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ആശുപത്രിയില്‍ ഒഴിവുള്ള എല്ലാ ഡോക്ടര്‍മാരെയും നിയമിക്കാനുള്ള നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം വ്യക്തമാക്കി.
What's Your Reaction?






