നേതാക്കള്‍ മാന്യമായ പദപ്രയോഗം നടത്തണം: യൂത്ത് ഫ്രണ്ട് എം
നേതാക്കള്‍ മാന്യമായ പദപ്രയോഗം നടത്തണം: യൂത്ത് ഫ്രണ്ട് എം

ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിനെതിരെ നടത്തിയ പദപ്രയോജനങ്ങള്‍ സംബന്ധിച്ച് ആത്മപരിശോധന നടത്താന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി തയാറാകണമെന്ന് യൂത്ത് ഫ്രണ്ട്(എം) ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ. ജോയി വെട്ടിക്കുഴിയുടെ ഇത്തരം പ്രസ്താവന നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണം. ഏത് പ്രസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആലോചിക്കാതെ എന്തുംവിളിച്ച് യോജിച്ച നടപടിയല്ല. ഒരു മുന്നണിയുടെ ജില്ലാ ചെയര്‍മാന് യോജിച്ച പ്രസ്താവനയാണോ അദ്ദേഹം നടത്തിയത് എന്ന് ആത്മപരിശോധന നടത്തണം. നല്ല ഭാഷ പ്രയോഗിക്കാന്‍ നേതാക്കള്‍ ഉപദേശിക്കണം. പല പ്രസ്ഥാനങ്ങളില്‍ പോയ ജാള്യത മറക്കാനാണ് ജോയി വെട്ടിക്കുഴി ശ്രമിക്കുന്നതെന്നും ജോമോന്‍ പൊടിപാറ പറഞ്ഞു.
What's Your Reaction?






