ശബരിമല മണ്ഡലകാല തീര്‍ഥാടനം: കട്ടപ്പനയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല 

ശബരിമല മണ്ഡലകാല തീര്‍ഥാടനം: കട്ടപ്പനയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല 

Nov 6, 2024 - 00:25
 0
ശബരിമല മണ്ഡലകാല തീര്‍ഥാടനം: കട്ടപ്പനയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല 
This is the title of the web page

ഇടുക്കി: ശബരിമല മണ്ഡലകാല തീര്‍ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കട്ടപ്പന മേഖലയില്‍ മുന്നൊരുക്കങ്ങള്‍ ഒന്നുമായില്ല. തീര്‍ഥാടക വാഹനങ്ങള്‍ കടന്നുപോകുന്ന  പുളിയന്‍മല -കട്ടപ്പന പാതയോരത്തെ കാടുപടലങ്ങള്‍ വെട്ടിനീക്കുന്നതിന, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ നടപടിയായില്ല. കട്ടപ്പന ടൗണിലെ തിരക്കിലകപ്പെടാതെ തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യുന്നതിനായി നിര്‍മിച്ച പാറക്കടവ്- വള്ളക്കടവ് ബൈപ്പാസിലേയ്ക്ക് തിരിയുന്നതിനും ദിശാ സൂചക ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. നിലവിലുള്ള ട്രാഫിക സൂചക ബോര്‍ഡുകളെല്ലാം കാടുകയറി മൂടിയ നിലയിലാണ്. കട്ടപ്പന ടൗണിലും ദിശാ സൂചകബോര്‍ഡുകളുടെ കുറവു തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. മണ്ഡലകാല ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിലെ ഉള്‍പ്പെടെ യാതൊരുവിധ ആലോചന യോഗങ്ങളോ ചേര്‍ന്നിട്ടില്ലായെന്നും ആരോപണമുണ്ട്. അടിയന്തിരമായി അധികൃതര്‍ ആവശ്യമായ മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. 

What's Your Reaction?

like

dislike

love

funny

angry

sad

wow