സിഎച്ച്ആര്‍: സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍ സര്‍വക്ഷിയോഗം 12ന് 

സിഎച്ച്ആര്‍: സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍ സര്‍വക്ഷിയോഗം 12ന് 

Nov 9, 2024 - 18:48
 0
സിഎച്ച്ആര്‍: സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍ സര്‍വക്ഷിയോഗം 12ന് 
This is the title of the web page

ഇടുക്കി: സിഎച്ച്ആറുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരത്തിനൊരുങ്ങി ജില്ലയിലെ കര്‍ഷക സംഘടനകള്‍. ജില്ലയിലെ സിഎച്ച്ആര്‍ പ്രദേശത്ത് പട്ടയം നല്‍കരുതെന്നും ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുമാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി. സിഎച്ച്ആര്‍ വനഭൂമിയാണെന്നും പട്ടയങ്ങളും പാട്ടങ്ങളും റദ്ദാക്കി കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്  2002 ല്‍ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയില്‍ വാദം തുടരുന്നത്. ഡിസംബര്‍ 4ന് കേസ് വീണ്ടും പരിഗണിക്കും. സി എച്ച് ആര്‍ റവന്യൂ ഭൂമിയാണെന്ന് സത്യവാങ്മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വാദത്തിന് ബലം നല്‍കുന്ന രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് കര്‍ഷക സംഘടനകളുടെ ആശങ്ക. 2002 മുതല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ രേഖകളിലും സത്യവാങ്മൂലത്തിലുമുണ്ടായ പൊരുത്തക്കേടുകളാണ് കേസില്‍ തിരിച്ചടി ഉണ്ടാക്കിയത്. ഏലം കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഉണ്ടായ ഭിന്നതയും പ്രതിസന്ധി സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ ഏക അഭിപ്രായം രൂപീകരിക്കാനും തുടര്‍ നടപടികള്‍ ആലോചിക്കാനും 12ന് ചെറുതോണിയില്‍ സര്‍വകക്ഷി യോഗം ചേരും

What's Your Reaction?

like

dislike

love

funny

angry

sad

wow