ഇടുക്കി: സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ജോജു ബിജുവിന് ഇരട്ടമെഡല്‍ നേട്ടം. വ്യക്തിഗത കത്താസില്‍ വെങ്കലവും ഗ്രൂപ്പ് കത്താസില്‍ സ്വര്‍ണവും കരസ്ഥമാക്കി. സോഷ്യല്‍വര്‍ക്ക് വിഭാഗം രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. തിരുവനന്തപുരത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. മെഡല്‍ ജേതാവിനെ മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയേത്ത്, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ എന്നിവര്‍ അഭിനന്ദിച്ചു.