കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍, മുരിക്കാശേരി, നരിയമ്പാറ സ്‌കൂളുകള്‍ മുന്നില്‍
കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍, മുരിക്കാശേരി, നരിയമ്പാറ സ്‌കൂളുകള്‍ മുന്നില്‍

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗത്തില്‍ 63 ഉം എച്ച്എസ് വിഭാഗത്തില്‍ 29 ഉം പോയിന്റ് നേടി ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍ മുന്നില്‍. യു പി വിഭാഗത്തില്‍ തോപ്രാംകുടി ഗവ. എച്ച്എസ്എസ് 11 പോയിന്റുമായി ഒന്നാമത് തുടരുന്നു. നരിയംപാറ മന്നം മെമ്മോറിയല്‍ എച്ച്എസ് 20 പോയിന്റും മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസ് 20 പോയിന്റും നേടി മുന്നിട്ടുനില്‍ക്കുന്നു. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 370 ഇനങ്ങളിലാണ് മത്സരം. 15 വേദികളിലായി നടക്കുന്ന മത്സരത്തില്‍ 6000ല്‍പ്പരം കലാപ്രതിഭകളാണ് മത്സരിക്കുന്നു. ചിത്രരചന മത്സരങ്ങളും, പദ്യം ചൊല്ലല്‍, പെന്‍സില്‍ ഡ്രോയിങ്ങ് തുടങ്ങിയ മത്സരങ്ങള്‍ വെളിയാഴ്ച നടന്നു.
What's Your Reaction?






