എന്‍ രാഘവേന്ദ്രന്‍ പോറ്റി അനുസ്മരണം കട്ടപ്പനയില്‍ നടത്തി
എന്‍ രാഘവേന്ദ്രന്‍ പോറ്റി അനുസ്മരണം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കേരള പിഎസ് സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ രാഘവേന്ദ്രന്‍ പോറ്റി അനുസ്മരണം നടത്തി. കെജിഒഎ ജില്ലാ സെക്രട്ടറി പി എസ് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. എന്‍ രാഘവേന്ദ്രന്‍ പോറ്റിയുടെ 13-ാം ചരമവാര്‍ഷിക ദിനമാണ് കട്ടപ്പനയിലെ ജില്ലാ പിഎസ് സി ഓഫീസ് അങ്കണത്തില്‍ ആചരിച്ചത്. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, എഫ്എസ്ഇടിഒ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോണ്‍സണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി ഡി ദിവ്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുജിത കൃഷ്ണന്‍, ട്രഷറര്‍ രജനി രവീന്ദ്രന്‍ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






