കേരള വിശ്വകര്‍മ സഭ പീരുമേട് താലൂക്ക് യൂണിയന്‍ വാര്‍ഷികം
കേരള വിശ്വകര്‍മ സഭ പീരുമേട് താലൂക്ക് യൂണിയന്‍ വാര്‍ഷികം

ഇടുക്കി: കേരള വിശ്വകര്‍മ സഭ പീരുമേട് താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം പഴയപാമ്പനാര്‍ താലൂക്ക് യൂണിയന്‍ കാര്യാലയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എന്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളുടെ അധികാര മോഹമാണ് സഭയുടെ വിഭജിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ശാഖകളില്‍ സംഘടന ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഭരണകൂടങ്ങളുടെ അവഗണനകളില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിലാണ്. ഇതിനുശക്തി പകരാന്‍ താലൂക്ക് യൂണിയനുകളില്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത് അധ്യക്ഷനായി. ഭാരവാഹികളായി ആ ബിനു(പ്രസിഡന്റ്), ഗീതു കുമാര്‍(സെക്രട്ടറി), മുരളി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






