വണ്ടിപ്പെരിയാര്‍ കുരിശുംമൂട്- ധര്‍മവാലി റോഡിന്റെ നിര്‍മാണോദ്ഘാടനം
വണ്ടിപ്പെരിയാര്‍ കുരിശുംമൂട്- ധര്‍മവാലി റോഡിന്റെ നിര്‍മാണോദ്ഘാടനം

ഇടുക്കി: വണ്ടിപ്പെരിയാര്‍ കുരിശുംമൂട്- ധര്‍മവാലി റോഡിന്റെ നിര്‍മാണോദ്ഘാടനവും പ്രദേശവാസികളുടെ ആവശ്യപ്രകാരം ആരംഭിച്ച ബസ് സര്‍വീസിന്റെ ഉദ്ഘാടനവും നടന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാറില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരമാണ് റോഡിനുള്ളത്. ഇതിന്റെ 700 മീറ്റര്‍ ദൂരം തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ്. ത്രിതല പഞ്ചായത്തുകള്‍ തുക വകയിരുത്തി കുറച്ചുഭാഗം കോണ്‍ഗ്രീറ്റ് ചെയ്തിരുന്നു. പിന്നീട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കുകയും എം.എല്‍.എ യുടെ ആസ്തി വികസ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. രണ്ട് റീച്ചുകളിലായി തൊമ്മന്‍ കോളനി ഭാഗം ഉള്‍പ്പെടുന്ന ഭാഗത്തുകൂടി എഴുന്നൂറ് മീറ്ററാണ് ദൂരത്തിലാണ് റോഡ് കോണ്‍ക്രീറ്റിങ് ജോലികള്‍ ആരംഭിക്കുന്നത്.
പ്രദേശവസികളുടെ യാത്രാക്ലേശത്തിന് പരിഹാരമയി മുബാറക് എന്ന സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടുമണിക്ക് ധര്‍മവാലില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം 7 മണിക്ക് ധര്‍മവാലില്‍ തന്നെ സമാപിക്കുന്ന രീതിയിലാണ് സര്‍വീസ്. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, പഞ്ചായത്തഗം ഷീല കുളത്തിങ്കല്‍ ബ്ലോക്ക് മെമ്പര്‍ പി എം നൗഷാദ,് മുന്‍ പഞ്ചായത്തംഗം എസ് ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






