സിപിഐഎം ഇരട്ടയാര്‍ ലോക്കല്‍ സമ്മേളനം ആരംഭിച്ചു
സിപിഐഎം ഇരട്ടയാര്‍ ലോക്കല്‍ സമ്മേളനം ആരംഭിച്ചു

ഇടുക്കി: സിപിഐഎം ഇരട്ടയാര്‍ ലോക്കല്‍ സമ്മേളനം ആരംഭിച്ചു. ഇരട്ടയാര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.പി രാജശേഖരന്‍ അധ്യക്ഷനായി. റെഡ് വോളന്റിയര്‍ മാര്‍ച്ചും പ്രകടനവും രക്തസാഷി മണ്ഡപത്തിലെത്തിയപ്പോള്‍ മുതിര്‍ന്ന അംഗം ജോസ് മാന്ത്രയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. വിനീഷ് വിനോദ് രക്തസാഷി പ്രമേയവും കലേഷ് പി.എസ്. അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി റിന്‍സ് ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജി, നേതാക്കളായ മാത്യു ജോര്‍ജ്, എം സി ബിജു,പൊന്നമ്മ സുഗതന്‍, പി.ബി. ഷാജി, ടോമി ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






