കൽത്തൊട്ടിയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം
കൽത്തൊട്ടിയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം

ഇടുക്കി: കാഞ്ചിയാര്‍ കല്‍ത്തൊട്ടിയില്‍ പഞ്ചായത്തംഗത്തിന്റെ വ്യാപാര സ്ഥാപനത്തില്‍ തീപിടിച്ചു. വെള്ളിയാഴ്ച 11ഓടെയാണ് അഗ്‌നിബാധ ഉണ്ടായത്. പതിനാലാം വാര്‍ഡംഗം ജോമോന്‍ തെക്കേലിന്റെ ഉടമസ്ഥതയില്‍ കല്‍ത്തൊട്ടിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വ്യാപാര സ്ഥാപനത്തിലാണ് അഗ്‌നിബാധ ഉണ്ടായത്. അടഞ്ഞുകിടക്കുന്ന കടയ്ക്കുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട സമീപ വ്യാപാരികള്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാപാര സ്ഥാപനത്തിനുള്ളില്‍ അഗ്‌നിബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഉടന്‍തന്നെ മേഖലയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. കട്ടപ്പനയില്‍ നിന്നും അഗ്‌നിശമനസേന എത്തി തീ അണച്ചു. സ്‌കൂള്‍ കോളേജ് ഐറ്റംസ്, പ്ലാസ്റ്റിക് വസ്തുക്കള്‍, പലചരക്ക് ബേക്കറി സാധനങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന വ്യാപാരശാലയായിരുന്നു. നിരവധി രേഖകള്‍ ഉള്‍പ്പെടെ കടയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പണം അടക്കം പൂര്‍ണമായി കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു
What's Your Reaction?






