പാറക്കല്ലുകള്‍ വീണ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു
പാറക്കല്ലുകള്‍ വീണ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ പാറക്കല്ലുകള്‍ പതിച്ച് രണ്ടുമണിക്കൂര്‍ ഗതാഗതം തടസപെട്ടു. അതിര്‍ത്തിയില്‍ ബോഡിമെട്ടിനുസമീപം ചുരത്തിലാണ് വലിയ പാറക്കല്ലുകള്‍ റോഡിലേക്ക് പതിച്ചത്. തമിഴ്നാടിന്റെ ഭാഗമായ 11-ാംനമ്പര്‍ ചുരത്തിലാണ് അപകടം. രാവിലെ എട്ടോടെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഗതാഗതം പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച കനത്തമഴ ശമനമില്ലാതെ തുടരുന്നു. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ ബോഡിമെട്ട് ചുരത്തിലൂടെയുള്ള യാത്ര ദുര്‍ഘടമായിരിക്കുകയാണ്.
What's Your Reaction?






