എകെടിഎ കൊച്ചുതോവാള യൂണിറ്റ് സമ്മേളനം
എകെടിഎ കൊച്ചുതോവാള യൂണിറ്റ് സമ്മേളനം

ഇടുക്കി: എകെടിഎ കൊച്ചുതോവാള യൂണിറ്റ് സമ്മേളനം നടന്നു. സംസ്ഥാന കമ്മിറ്റിയംഗം ടി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തയ്യല്‍ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി സാന്ത്വനം പദ്ധതിലൂടെ വിവിധ ആനുകൂല്യങ്ങളാണ് ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ നടത്തി വരുന്നത്. യൂണിറ്റ് സെക്രട്ടറി രത്‌നമ്മ ഗോപിനാഥ് വാര്‍ഷികപ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി വല്‍സമ്മ വിജയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.
What's Your Reaction?






