വനനിയമഭേദഗതി പിന്‍വലിക്കണം: കേരള കോണ്‍ഗ്രസ് കല്ലാര്‍ ചിന്നാര്‍ വനംവകുപ്പ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
വനനിയമഭേദഗതി പിന്‍വലിക്കണം: കേരള കോണ്‍ഗ്രസ് കല്ലാര്‍ ചിന്നാര്‍ വനംവകുപ്പ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: വനനിയമഭേദഗതി വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാര്‍ ചിന്നാര്‍ വനംവകുപ്പ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ. എംജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച മന്ത്രി ഇടതുസര്‍ക്കാരില്‍ ഉണ്ടായിട്ടും ജനങ്ങളെ ദ്രോഹിക്കുന്ന കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ കൂട്ടുനിന്നത് കര്‍ഷകരോട് കാണിക്കുന്ന വഞ്ചനയാണെന്ന് എം.ജെ ജേക്കബ്. വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം ജനദ്രോഹപരമായ ബില്ല് അവതരിപ്പിച്ച് കര്‍ഷക ജനതയെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഭരണഘടന നല്‍കുന്ന ഒരുപൗരന്റെ ജനാധിപത്യ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. വനം മന്ത്രിയുടെ അറിവോടെ ഇറക്കിയ വിവാദ ബില്ല് കര്‍ഷക ജനതയെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയോടിക്കാനും വനം വിസ്തൃതി വര്‍ദ്ധിപ്പിക്കാനുമുള്ള ഗൂഡ നീക്കമാണ്. വനവല്‍ക്കരണ മാഫിയയുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന വനം മന്ത്രിയും, ഇടുക്കി ജില്ലയിലെ മന്ത്രിയും രാജി വയ്ക്കണമെന്നും എം.ജെ ജേക്കബ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍ അധ്യക്ഷനായി. നേതാക്കളായ വര്‍ഗീസ് വെട്ടിയാങ്കല്‍, നോബിള്‍ ജോസഫ്, ജോസ് പൊട്ടംപ്ലാക്കല്‍, ടി.വി ജോസുകുട്ടി, ബിനു ഇലവുംമൂട്ടില്‍, വര്‍ഗീസ് സക്കറിയ, എം.ജെ കുര്യന്‍, ജോയി കണിയാംമ്പറമ്പില്‍, ബിജു അക്കാട്ടുമുണ്ടയില്‍, സിബി കൊച്ചുവള്ളാട്ട്, ഒ.ടി ജോണ്‍, ജോസ് കണ്ടത്തിന്‍കര, ജോര്‍ജ് അരീപ്ലാക്കല്‍, ബെന്നി പൂവത്താനിക്കുന്നേല്‍, ബേബി പടിഞ്ഞാറെക്കുടി, പി.ജി പ്രകാശ്, സണ്ണി പട്ട്യാലില്‍, ടോമി തെക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






