കട്ടപ്പനയിലെ കൊട്ടാരം ഫ്രഷ് മാര്‍ട്ടില്‍ നിന്ന് പഴകിയ മാംസം പിടികൂടി
കട്ടപ്പനയിലെ കൊട്ടാരം ഫ്രഷ് മാര്‍ട്ടില്‍ നിന്ന് പഴകിയ മാംസം പിടികൂടി

ഇടുക്കി: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മാംസം പിടികൂടി. ഇരുപതേക്കറില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരം ഫ്രഷ് മാര്‍ട്ടില്‍ നിന്നാണ് പന്നി, പോത്ത് എന്നിവയുടെ 10 കിലോ ഇറച്ചി പിടികൂടിയത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മാംസമാണ് പിടികൂടിയത്. മത്സ്യ വ്യാപാരം നടത്തുന്ന ഈ സ്ഥാപനത്തില്‍ കോള്‍ഡ് സ്റ്റോറേജ് അല്ലാതെ മാംസം വില്‍ക്കാന്‍ നഗരസഭ അനുമതി നല്‍കിയിരുന്നില്ല. ഈ വകുപ്പുകൂടി ചേര്‍ത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പിടികൂടിയ മാംസം കുഴിച്ചുമൂടി നശിപ്പിച്ചു. വരുംദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് നഗരസഭയുടെ തീരുമാനം.
What's Your Reaction?






