വാഴത്തോപ്പ് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം 29ന്
വാഴത്തോപ്പ് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം 29ന്

ഇടുക്കി: വാഴത്തോപ്പ് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം 29ന് നടക്കുമെന്ന് അലുമ്‌നി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 11ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യകാല അധ്യാപകരെ ആദരിക്കും. സ്‌കൂളിന്റെ പുരോഗതി ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. പ്രസിഡന്റ് സജി എം കൃഷ്ണന്‍, സെക്രട്ടറി സുമ ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ അരുണ്‍ ആര്‍, കമ്മിറ്റി അംഗങ്ങളായ രാജേഷ് കെ ആര്‍, രാജു പി ഡി, സജീവ് കുമാര്‍ എസ് സി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






