വണ്ടിപ്പെരിയാര്‍-വള്ളക്കടവ് സത്രം റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സഫാരി ജീപ്പുകള്‍ തടഞ്ഞു
വണ്ടിപ്പെരിയാര്‍-വള്ളക്കടവ് സത്രം റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സഫാരി ജീപ്പുകള്‍ തടഞ്ഞു

ഇടുക്കി: വണ്ടിപ്പെരിയാര്‍-വള്ളക്കടവ് സത്രം റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരികളുമായെത്തിയ ജീപ്പുകള്‍ തടഞ്ഞു. വള്ളക്കടവ് വഴിയെത്തുന്ന സഫാരി ജീപ്പുകള്‍ റോഡ് സഞ്ചാരയോഗ്യമല്ലാതാക്കി തീര്‍ത്തുവെന്നാരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ കുട്ടികള്‍ അടക്കമുള്ള പ്രദേശവാസികളുടെ ജീവന് ഭീഷണിയാണെന്നും ഓഫ് റോഡ് രീതിയില്‍ വാഹനമോടിക്കുന്നതാണ് റോഡ് തകരാന്‍ കാരണമെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ലോക്കല്‍ സെക്രട്ടറി എം ബി ബാലന്‍, കുമളി സഫാരി ജീപ്പ് ഡ്രൈവേഴ്‌സ് സംയുക്ത യൂണിയന്‍ ഭാരവാഹികളായ ഷാജി, സിറില്‍, നസീര്‍, സാംകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചക്കുശേഷം റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നല്‍കാമെന്ന വ്യവസ്ഥയിലാണ് ജീപ്പുകള്‍ കടത്തിവിട്ടത്.
What's Your Reaction?






