തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു
തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

വെബ്ഡെസ്‌ക്: തേനി പരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജയന്‍ തോമസ്, ജോബിന്‍ തോമസ്, സോണിമോന്‍ കെ ജെ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഏര്‍ക്കാട്ടേക്ക് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് വരുകയായിരുന്ന മാരുതി ആള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും ബസ് റോഡില്‍ തലകീഴായി മറിയുകയും ചെയ്തു. കാറിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രക്കാരനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






