പീരുമേട് താലൂക്കിലെ തൊഴിലാളി ലയങ്ങളുടെ നവീകരണത്തിലെ കാലതാമസം:  വിശദീകരണം നല്‍കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷന്‍ 

പീരുമേട് താലൂക്കിലെ തൊഴിലാളി ലയങ്ങളുടെ നവീകരണത്തിലെ കാലതാമസം:  വിശദീകരണം നല്‍കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷന്‍  

Dec 28, 2024 - 17:48
 0
പീരുമേട് താലൂക്കിലെ തൊഴിലാളി ലയങ്ങളുടെ നവീകരണത്തിലെ കാലതാമസം:  വിശദീകരണം നല്‍കാന്‍ തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷന്‍ 
This is the title of the web page

ഇടുക്കി: തേയില തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് കാലതാമസം വരുത്തുന്നുവെന്ന പരാതിയില്‍ തൊഴില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങള്‍ തകര്‍ന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോട്ടുമല, തേങ്ങാക്കല്‍ എസ്റ്റേറ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ജനുവരി 21ന് രാവിലെ 10ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നാണ് ഉത്തരവ്.  പൂട്ടിക്കിടക്കുന്ന എംഎംജെ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള കോട്ടമല എസ്റ്റേറ്റിലെ പല ലയങ്ങളും തകര്‍ന്നു വീഴാറായ അവസ്ഥയിലാണെന്നാണ് ലേബര്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ലയങ്ങളുടെ നവീകരണത്തിനായി സംസ്ഥാന നിര്‍മിതി കേന്ദ്രം തയ്യാറാക്കിയ 33,70,000 രൂപയുടെ എസ്റ്റിമേറ്റ് ലേബര്‍ കമ്മിഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2022-23, 2023-24 ബജറ്റുകളില്‍ 10 കോടി രൂപ വീതം ലയത്തിന്റെ നവീകരണത്തിന് അനുവദിച്ചിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി കമ്മിഷനെ അറിയിച്ചു. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ച ഫയല്‍ ധനവകുപ്പ് അംഗീകരിക്കുകയും 50 ലക്ഷം രൂപ കൂടി പാസാക്കി തൊഴില്‍ വകുപ്പിന് കൈമാറിയതായും തനിക്ക് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായി പരാതിക്കാരന്‍ പറഞ്ഞു. തൊഴില്‍ വകുപ്പ് സെക്രട്ടറി ഇക്കാര്യങ്ങള്‍ പരിശോധിക്കണം പരാതിക്കാരന്റെ ആരോപണങ്ങള്‍ ശരിയാണോ, ലയങ്ങള്‍ നവീകരിക്കാന്‍ ധനവകുപ്പ് തുക പാസാക്കിയോ, തുക വിനിയോഗിക്കാന്‍ കാലതാമസമെന്താണ് തുടങ്ങിയ വിവരങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കമ്മിഷനെ അറിയിക്കണം. ലേബര്‍ കമ്മിഷണര്‍ 2024 ജനുവരി 3ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ തൊഴില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രേഖാമൂലം അറിയിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow