ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാനശല്യം രൂക്ഷം
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാനശല്യം രൂക്ഷം

ഇടുക്കി: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാനശല്യം രൂക്ഷം. ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍, ചൂണ്ടല്‍, ശങ്കരപണ്ഡ്യമെട്ട്, ചിന്നക്കനാല്‍ പഞ്ചായത്തിലെ ബിഎല്‍ റാം എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചിരിക്കുന്നത്. 6 ആനകളുടെ കൂട്ടമാണ് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നാശമുണ്ടാക്കുന്നത്. പ്രതികൂല കാലാവസ്ഥയെയും ഉല്‍പാദനക്കുറവിനെയും തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് തിരിച്ചടിയാക്കുകയാണ് കാട്ടാനശല്യം. നിരവധി കര്‍ഷകരുടെ കൃഷിയാണ് നശിപ്പിച്ചത്. കൊഴിപ്പനക്കുടിയിലെ രാജയ്യ, ജയകുമാര്‍ എന്നിവരുടെ ഏലത്തോട്ടങ്ങളിലെ ചെടികള്‍ കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കുട്ടിയാനകള്‍ അടക്കം ഉള്‍പ്പെടുന്ന സംഘം കാട് കയറാറില്ലെന്നും കൃഷിയിടങ്ങള്‍ താവളമാക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






