സഹകരണ സംഘത്തെ കടക്കെണിയിലാക്കിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തും: സി വി വര്‍ഗീസ്
സഹകരണ സംഘത്തെ കടക്കെണിയിലാക്കിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തും: സി വി വര്‍ഗീസ്

ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് നയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘത്തില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടുപടിക്കലേക്ക് സമരം നടത്തും. കുറുവാസംഘത്തേക്കാള്‍ വലിയ കള്ളന്‍മാരായി ഇവര്‍ മാറിക്കഴിഞ്ഞു. മൃതദേഹത്തോടുപോലും അനാദരവ് കാട്ടി രാഷ്ട്രീയ ആയുധമാക്കാന്‍ മടിയില്ലാത്തവരായി കോണ്‍ഗ്രസുകാര്‍ മാറി. മരണത്തെപ്പോലും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി.
What's Your Reaction?






