ഇടുക്കി: പീരുമേട് താലൂക്കില്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും പുതുക്കിപ്പണിയുന്നതിനുമായി 33.7 ലക്ഷം രൂപ തൊഴില്‍വകുപ്പ് അനുവദിച്ചു. നിര്‍മിതി കേന്ദ്രം വഴി ലേബര്‍ കമ്മിഷണര്‍ നല്‍കിയ എസ്റ്റിമേറ്റിന് ഭരണാനുമതിയും നല്‍കി.