ഇടുക്കി: വനനിയമ ഭേദഗതി സംബന്ധിച്ച വിഷയത്തില്‍ ഫെബ്രുവരി 10ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് എം എം മണി എംഎല്‍എ. കാര്‍ഡമം ഗ്രോവേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതുപ്രതിസന്ധിയിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും എംഎം മണി കട്ടപ്പനയില്‍ പറഞ്ഞു.