ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം നടന്നു. 20 അജണ്ടകളാണ് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് എടുത്തത്. കട്ടപ്പന നഗരസഭയുടെ ആസ്തിയിലുള്ള കുത്തകയിനങ്ങള്‍ 2025-26 സാമ്പത്തിക വര്‍ഷം ലേലം ചെയ്ത് സംബന്ധിച്ചും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വിവിധ പദ്ധതികളുടെ ടെണ്ടര്‍ അംഗീകാരം സംബന്ധിച്ചും നഗരസഭ അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതി മൈക്രോപ്ലാന്‍ എഡിറ്റ് ചെയ്യുന്ന സംബന്ധിച്ചും ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ചും മൃഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്ന സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. ജില്ലാതല യൂണിറ്റ് കോസ്റ്റ് 2024-25 പ്രകാരം വേപ്പിന്‍പിണ്ണാക്കിന്റെ വിലയിലുണ്ടായ വ്യത്യാസം സംബന്ധിച്ചും ചര്‍ച്ച നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ള വിവിധ ക്ഷേമ പെന്‍ഷനുകള്‍ അംഗീകരിക്കുന്ന സംബന്ധിച്ചും ഓട്ടോമാറ്റിക് മഴമാപിനി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്ന സംബന്ധിച്ചും നഗരസഭയിലെ അര്‍ബന്‍ പി എച്ച് സി വാഴവരയിലേക്ക് അടിയന്തരമായി മരുന്നുകള്‍ അനുവദിക്കുന്ന സംബന്ധിച്ചും ചര്‍ച്ചയായി.