ദേവികുളം താലൂക്കിലെ വന്യമൃഗശല്യം: മൂന്നാറില്‍ യോഗം ചേര്‍ന്നു: പ്രൈമറി റെസ്‌പോണ്‍സ് ടീം ആരംഭിക്കുമെന്ന് വനംവകുപ്പ് 

ദേവികുളം താലൂക്കിലെ വന്യമൃഗശല്യം: മൂന്നാറില്‍ യോഗം ചേര്‍ന്നു: പ്രൈമറി റെസ്‌പോണ്‍സ് ടീം ആരംഭിക്കുമെന്ന് വനംവകുപ്പ് 

Feb 21, 2025 - 23:15
 0
ദേവികുളം താലൂക്കിലെ വന്യമൃഗശല്യം: മൂന്നാറില്‍ യോഗം ചേര്‍ന്നു: പ്രൈമറി റെസ്‌പോണ്‍സ് ടീം ആരംഭിക്കുമെന്ന് വനംവകുപ്പ് 
This is the title of the web page

ഇടുക്കി: മൂന്നാര്‍, മറയൂര്‍, ചിന്നക്കനാല്‍ മേഖലകളില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങളില്‍ തീരുമാനം കൈകൊള്ളുന്നതിനുമായി അഡ്വ. എ രാജ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. സിപിഐ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. വന്യമൃഗ ശല്യം ഒഴിവാക്കാന്‍ ജനകീയ പങ്കാളിത്തതോടെ പ്രൈമറി റെസ്പോണ്‍സ് ടീം ആരംഭിക്കുമെന്ന് വനം വകുപ്പ് യോഗത്തില്‍ വ്യക്തമാക്കി. ത്രിതല പഞ്ചായത്ത് പ്രതിനിധികളും വന്വകുപ്പുദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പടയപ്പ ഉള്‍പ്പടെയുള്ള കാട്ടാനകള്‍ പതിവായി ജനവാസ മേഖലയില്‍ നാശം വിതച്ചിട്ടും വനംവകുപ്പ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നിലെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. വന്യമൃഗ ശല്യത്തിന് അറുതി വരുത്താന്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയുമെന്ന് സി പി ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മൂന്നാര്‍ മേഖലയില്‍ ആനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവെന്ന് വനംവകുപ്പ് യോഗത്തില്‍ അറിയിച്ചു. പടയപ്പയടക്കമുള്ള പ്രശ്നക്കാരായ കാട്ടാനകളെ പ്രത്യേകം നിരീക്ഷിക്കുമെന്നും മൂന്നാര്‍-മറയൂര്‍ റോഡില്‍ പ്രത്യേക എലഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow