കട്ടപ്പന മുളകരമേട്-പള്ളിപ്പടി- ചക്കുഞ്ചിറപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
കട്ടപ്പന മുളകരമേട്-പള്ളിപ്പടി- ചക്കുഞ്ചിറപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന മുളകരമേട്-പള്ളിപ്പടി- ചക്കുഞ്ചിറപ്പടി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി.
നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു. മേഖലയിലുള്ള ജനങ്ങളുടെ ഏക സഞ്ചാര മാര്‍ഗമായിരുന്ന റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയായിരുന്നു. ഇതുവഴി അഥ്യാവശ്യഘട്ടങ്ങളില്‍ പോലും കടന്നുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പ്രശാന്ത് രാജുവിനെ വിവരം അറിയിച്ചത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് തുക വകയിരുത്തി റോഡ് നവീകരിച്ചതെന്ന് പ്രശാന്ത് രാജു പറഞ്ഞു. നഗരസഭയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായാണ് റോഡിന് ആവശ്യമായ തുക വകയിരുത്തിയത്. റോഡ് ഗതാഗതയോഗ്യമായതോടെ നാട്ടുകാരുടെ ദീര്‍ഘനാളത്തെ പ്രശ്‌നത്തിന് പരിഹാരമായി.
What's Your Reaction?






